മണ്ണാര്‍ക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ സര്‍വേയറായ പി.സി.രാമദാസിനെ യാണ് വിജിലന്‍സ് ഡി.വൈ.എസ്.പി. സി.എം.ദേവദാസിന്റെ നേതൃത്വത്തിലുള്ള സം ഘം അറസ്റ്റ് ചെയ്തത്. വസ്തുവിന്റെ സര്‍വേ നമ്പര്‍ ശരിയാക്കുന്നതിന് സര്‍ട്ടിഫിക്കറ്റിനാ യുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് സര്‍വേയര്‍ 40,000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങി യതെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

ആനമൂളി സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പന്ത്രണ്ടര സെന്റ് വസ്തു സര്‍വേ നമ്പര്‍ മാറി കിടക്കുന്നത് ശരിയാക്കി റിപ്പോര്‍ട്ട് അയക്കുന്നതിനായി കഴിഞ്ഞ ജൂലായിലാണ് അപേക്ഷ സമര്‍പ്പിച്ചത്. വില്ലേജ് ഓഫിസര്‍ക്ക് സ്ഥലം തിരിച്ചറിയാന്‍ സാ ധിക്കാത്തതിനാല്‍ അപേക്ഷ തഹസില്‍ദാര്‍ക്ക് അയച്ചു. തഹസില്‍ദാര്‍ സര്‍വേയറുടെ റിപ്പോര്‍ട്ടിനായി താലൂക്ക് സര്‍വേയറായ പി.സി.രാമദാസിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇക്ക ഴിഞ്ഞ മാര്‍ച്ചില്‍ സ്ഥലപരിശോധനക്കെത്തിയ സര്‍വേയറും സഹായിയും ചേര്‍ന്ന് 2500 രൂപ കൈക്കൂലിയായി അന്ന് ചോദിച്ച് വാങ്ങിയെന്ന് വിജിലന്‍സ് പറയുന്നു. കുറച്ച് ദിവ സങ്ങള്‍ കഴിഞ്ഞ് പരാതിക്കാരനെ ഫോണില്‍ വിളിച്ച് സര്‍ട്ടിഫിക്കറ്റിനുള്ള റിപ്പോര്‍ട്ട് അയക്കണമെങ്കില്‍ 75,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് കൂടുതലാണെ ന്ന് പറഞ്ഞപ്പോള്‍ 60000 രൂപയാക്കി. എന്നാല്‍ കൈക്കൂലി നല്‍കാത്തതിനാല്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് നല്‍കിയില്ല. ഇക്കഴിഞ്ഞ 20ന് പരാതിക്കാരന്‍ വീണ്ടുമെത്തി കൈ ക്കൂലി തുക കുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് 40000 രൂപയെങ്കിലും നല്‍കിയെങ്കി ലേ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് അയക്കൂവെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യ ത്തിനായി പരാതിക്കാരനെ പലതവണ ഫോണില്‍ വിളിച്ച് ശല്യംചെയ്തതായും വിജിലന്‍ സ് പറയുന്നു.

ഞായറാഴ്ച വൈകിട്ട് വീണ്ടും രാമദാസ് പരാതിക്കാരനെ ഫോണില്‍ വിളിച്ച് കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ വിവരം വിജിലന്‍സിനെ അറിയിക്കുകയായി രുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ചിറക്കല്‍പ്പടിയില്‍ മറ്റൊരു വസ്തു അളന്നുകൊണ്ടിരിക്കു ന്ന സ്ഥലത്തേക്ക് പൈസയുമായി പരാതിക്കാരനോട് എത്താന്‍ പറഞ്ഞു. സ്ഥലത്ത് വെച്ച് 40000 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. 2016 ഒക്ടോബറില്‍ ഒറ്റപ്പാലം താലൂക്ക് സര്‍വേയറായിരിക്കെ ഇയാള്‍ കരിമ്പുഴ വില്ലേജി ല്‍പെട്ട മറ്റൊരു പരാതിക്കാരനില്‍ നിന്നും ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കു ന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയതും വിജിലന്‍സ് പിടികൂടിയിരുന്നു. ഈ കേസി ല്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വിചാരണയിലി രിക്കെയാണ് ഇന്ന് രാമദാസിനെ കൈക്കൂലി വാങ്ങവേ വീണ്ടും വിജിലന്‍സ് പിടികൂടി യത്.

വിജിലന്‍സ് സംഘത്തില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പൊതുമരാമത്ത് വകുപ്പ്‌കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹേമമാലിനി, വി.രാജു, വിജിലന്‍സ് ഇന്‍സ്‌പെക്ട ര്‍മരായ ഡി.മിഥുന്‍, എസ്.അരുണ്‍പ്രസാദ്, പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.സന്തോഷ്, ബി.സുരേന്ദ്രന്‍, കെ.മോഹന്‍ദാസ്, കെ.അശോകന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മരായ കെ.ഉവൈസ്, കെ.സുഭാഷ്, ആര്‍.രാജേഷ്, ആര്‍.ബാലകൃഷ്ണന്‍, എം.മനോജ്, വി.വിനോദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ എം.സിന്ധു, വി.സന്തോഷ്, കെ.ഷാനവാസ്, ജിതിന്‍ മാത്യു, സി.കെ.ഷംസുദ്ദീന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!