കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം തിരുവി ഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യ ക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍ വടശ്ശേരി മുഖ്യാതിഥിയായി. അബ്ബാസ് അലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫസീല സുഹൈല്‍, മേലേകളത്തില്‍ ബക്കര്‍ സ്‌കൂള്‍ മാനേജര്‍ സി.പി.ശിഹാബുദ്ദീന്‍,
പ്രധാന അധ്യാപകന്‍ ശ്രീവത്സന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി റൈഹാനത്ത് ടീച്ചര്‍, അധ്യാപകരായ കരീം പടിക്കല്‍, ഹാരിസ് കോലോത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാകര്‍തൃവിദ്യാഭ്യാസം എന്നവിഷയത്തില്‍ എസ്.ആര്‍.ജി. കണ്‍വീനര്‍ ബിന്ദു.പി. വര്‍ഗീസ് ക്ലാസെടുത്തു. അധ്യാപകന്‍ റസാഖ് മാസ്റ്ററുടെ മിമിക്രിയും അരങ്ങേറി. രക്ഷിതാക്കളായ അമ്മമാരുടെ നേതൃത്വത്തില്‍ തയ്ച്ച യൂണിഫോമുകളും വിതരണം ചെയ്തു. വിവിധ മത്സരവിജയികളേയും അവധിക്കാലപ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ ത്തിയവരേയും അനുമോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!