ഷോളയൂര്‍ : സ്പര്‍ശ് കാംപെയിനിന്റെ ഷോളയൂര്‍ പഞ്ചായത്തിലെ വിദൂര ആദിവാസി ഊരായ വെച്ചപ്പതി ഊരില്‍ സമഗ്ര ആരോഗ്യ മെഡിക്കല്‍ ക്യാംപ് നടത്തി. ജില്ലാ മെ ഡിക്കല്‍ ഓഫിസും ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടി പ്പിച്ച ക്യാംപില്‍ 62 പേര് പങ്കെടുത്തു. കുഷ്ഠം, ക്ഷയം എന്നീരോഗങ്ങളുടെ നിര്‍ണയ ത്തിനായി 11 പേരില്‍ നിന്നും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ജീവിത ശൈലീ രോഗനിര്‍ണയവും കുഷ്ഠരോഗം, മഴക്കാലരോഗ മുന്‍കരുതലുകള്‍ എ്ന്നിവയെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്.വിദ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി അധ്യ ക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.രവി, മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിനോയ് ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്.കാളിസ്വാമി എന്നിവര്‍ സംസാരിച്ചു. ത്വക്ക് രോഗവിദഗ്ദ്ധന്‍ സൈദ് മുഹമ്മദ് ക്യാംപിന് നേതൃത്വം നല്കി. ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡോ.പ്രത്യൂസ ജിയോ, അസിസ്റ്റന്റ് ലെപ്രസി ഓഫിസര്‍ ശ്രീദേവി, ജെ.എച്ച്. ഐ. ഉമേഷ് രാജ്, എസ്.രവി, ഗോപകുമാര്‍, ജെ.പി.എച്ച്.എന്മാര്, എസ്.ടി.പ്രമോട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടു ത്തു.