അഗളി: മഞ്ഞച്ചോല മല വ്യൂപോയിന്റ് കാണാനെത്തിയ യുവാക്കള്‍ രാത്രി മലയില്‍ അകപ്പെട്ടു. കള്ളമല മലവാരത്ത് കാട്ടിമലയിലാണ് മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍ (19), സല്‍മാന്‍ (19), സെഹാനുദ്ദീന്‍ (19) എന്നിവര്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാലുപേരും കള്ളമല മലവാരത്ത് കാട്ടിമല വ്യൂപോയിന്റി ലെത്തി. അരമണിക്കൂര്‍ കഴിഞ്ഞ് കോടമഞ്ഞ് മൂടിയതോടെ വഴിതെറ്റി ഇവര്‍ വനത്തില കപ്പെട്ടു. തുടര്‍ന്ന് ഇവര്‍ 100ല്‍ വിളിച്ച് വിവരം പറഞ്ഞു. ലൊക്കേഷനും അയച്ചുനല്‍കി. അഗളി സി.ഐ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം യുവാക്ക ളെ രക്ഷപ്പെടുത്തുന്നതിനായി തിരിച്ചു. വനംവകുപ്പിനേയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. പിന്നീട് പൊലിസും അഗളി ദ്രുതപ്രതികരണ സേനയും ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷനിലെ വനംവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ ത്തനത്തിനായി മലയില്‍ കയറിയത്. രാത്രി ഒമ്പത് മണിയോടെ യുവാക്കളെ രക്ഷപ്പെടു ത്തി താഴെയെത്തിച്ചു. നാലുപേരെയും ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി. ഈ പ്രദേ ശത്ത് പ്രവേശനം വിലക്കിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ടെ ങ്കിലും ഇത് അവഗണിച്ചാണ് യുവാക്കള്‍ വനത്തില്‍ പ്രവേശിച്ചത്. ഇതിന് വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.