അഗളി: ഈവര്‍ഷം എസ്.എസ്.എല്‍.സി പാസായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ഉപരിപഠനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായുള്ള ഹെല്‍പ്പ് ഡെസ്‌കുകളും സജ്ജീകരിച്ചു. എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉപരിപഠനം ഉറപ്പുവരുത്തുന്നതിനായുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ അഭിരുചിക്ക് ഇണങ്ങുന്ന കോഴ്സുകളെക്കുറിച്ചും സ്‌കൂളുകളിലുള്ള കോഴ്സുകളെ കുറി ച്ചുമുള്ള വിവരങ്ങളും ഓരോ കോഴ്സിന് ശേഷവും ലഭിക്കാന്‍ സാധ്യതയുള്ള ജോലികളെ ക്കുറിച്ചുള്ള വിവരങ്ങളും ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭിക്കും. സൗജന്യമായി പ്ലസ് വണ്‍ കോഴ്സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തും.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അട്ടപ്പാടി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പുതൂര്‍, ഷോളയൂര്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഗേള്‍സ് അഗളി എന്നീ കേന്ദ്രങ്ങളിലായി സംഘടി പ്പിച്ച ക്ലാസില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 396 പേര്‍ പങ്കെടുത്തു. വിവിധ ക്ലാസുകളില്‍ ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എസ്.ഹേമ, റിട്ട. ജൂനിയര്‍ എംപ്ലോ യ്മെന്റ് ഓഫീസര്‍ പി.എം അബ്ദുല്‍ കലാം, അധ്യാപകരായ എസ്.സന്തോഷ്, എം.സി നിഖില്‍ എന്നിവര്‍ ക്ലാസുകളെടുത്തു. സീനിയര്‍ സൂപ്രണ്ട് സി.രാജലക്ഷ്മി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ.എം രാഹുല്‍, പ്രിന്‍സ് റഷീദ്, വത്സലകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.