മണ്ണാര്‍ക്കാട് : നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയളുള്ള വിവിധ ഭാഗങ്ങള്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, നെല്ലി പ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കുന്തിപ്പുഴ എം.ഇ.എസ്. ഹയര്‍ സെ ക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂനിറ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വൃത്തിയാക്കി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌ സണ്‍ കെ.പ്രസീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി എം.സതീഷ്‌കുമാര്‍, ക്ലീന്‍സിറ്റി മാനേജര്‍ ആര്‍.ഷിബു എന്നിവര്‍ സംസാരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ,ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശനിയാഴ്ച കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലും ഞായറാഴ്ച കുടും ബശ്രീ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങളിലും ശുചീകരണ പ്രവര്‍ ത്തനങ്ങള്‍ നടക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!