മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ മെത്തെഫെറ്റമിന്‍ സഹിതം യുവാവ് പൊലിസി ന്റെ പിടിയിലായി. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് നാലകത്ത് വീട്ടില്‍ മുഹമ്മദ് സലിം (45) നെയാണ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലു ള്ള പൊലിസ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദി ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ട മംഗലം അവണക്കുന്നില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 9.56 ഗ്രാം മയക്കുമരുന്നും കണ്ടെടുത്തു.
മണ്ണാര്‍ക്കാട് പ്രദേശത്തെ മുഖ്യലഹരി വില്‍പ്പനക്കാരനാണ് പ്രതിയെന്ന് പൊലിസ് പറയുന്നു. കുറച്ചുദിവസങ്ങളായി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാ യിരുന്നു. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. ടി.എസ്. സിനോജ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നിര്‍ദേശാനുസരണം മണ്ണാര്‍ ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ഇ.എ.സുരേഷ്, എ.എസ്.ഐ സുരേഷ്‌കുമാര്‍, സീനിയര്‍ സി വില്‍ പൊലിസ് ഓഫിസര്‍ കെ.സുരേഷ്, മുബാറക് അലി, സിവില്‍ പൊലിസ് ഓഫിസര്‍ ടി.കെ.റംഷാദ്, ലഹരി വിരുദ്ധസ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഷാഫി, ഷെഫിക് എന്നിവര്‍ ചേര്‍ന്നാ ണ് പരിശോധന നടത്തി ലഹരി മരുന്നും പ്രതിയേയും പിടികൂടിയത്. മണ്ണാര്‍ക്കാട് മേഖലയില്‍ വര്‍ധിച്ചുവരുന്ന ലഹരി വില്‍പ്പനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. ലഹരി മരു ന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉള്‍പ്പെട്ട ലഹരിവില്‍പ്പന ശൃംഖലയെ കുറിച്ചും അന്വേഷ ണം ഊര്‍ജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.