മണ്ണാര്‍ക്കാട്: ആദ്യ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. കോട്ടപ്പുറം മുതിര്‍ക്കത്ത് വീട്ടില്‍ മജീദ് (41) നെയാണ് സര്‍ക്കി ള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാളുടെ ആദ്യ ഭാര്യ കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേശിനി റുബീന (28) യ്ക്കാണ് വെട്ടേറ്റത്. കഴിഞ്ഞമാസം 24നായിരുന്നു കേസിനാസ്പദമായ സംഭവം.
റുബീനയും ഉമ്മയുംകൂടി മക്കളെ കാണാന്‍ മജീദ് താമസിക്കുന്ന ചക്കരകുളമ്പിലെ വീട്ടിലെത്തിയതായിരുന്നു. ഈ സമയം പ്രതി മടവാള്‍കൊണ്ട് വെട്ടുകയായിരുന്നുവെ ന്നാണ് കേസ്. മുഖത്തും താടിയെല്ലിനും പരിക്കേറ്റ റുബീന ചികിത്സയിലായിരുന്നു. പരാതിപ്രകാരം പൊലിസ് കേസെടുക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ടി.വി. ഋഷി പ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍ കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ റംഷാദ് എന്നിവ രടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.