മണ്ണാര്‍ക്കാട് : പൊലിസുകാരനെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസം സൃഷ്ടിച്ചെന്ന കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കാഞ്ഞിരം മനപ്പുമാരെ ദിനേശന്‍ (36) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരത്ത് ഒരു സ്ത്രീയെ ദിനേശന്‍ എന്നയാള്‍ ഉപദ്രവി ക്കുന്നുവെന്ന് പറഞ്ഞ് പൊലിസ് എമര്‍ജന്‍സി കോള്‍ നമ്പറായ 112ല്‍ നിന്നും പൊലിസി ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ അന്വേഷിച്ച് പൊലിസ് സംഘം പോകുമ്പോള്‍ ബൈ ക്കിലെത്തിയ പ്രതി മന:പൂര്‍വ്വം പൊലിസ് ജീപ്പില്‍ ഇടിച്ചുവെന്ന് പൊലിസ് പറയുന്നു.

ജീപ്പിന് കേടുപാടുകള്‍ പറ്റി. സംഭവത്തെ കുറിച്ച് തിരക്കിയപ്പോള്‍ പൊലിസ് സംഘ ത്തെ അസഭ്യം പറയുകയും സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഗിരീഷിന്റെ കൈപിടിച്ച് ഞെരിച്ച് നെഞ്ചത്ത് അടിക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു. പരി ക്കേറ്റ പൊലിസ് ഉദ്യോഗസ്ഥനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നിര്‍ദേശപ്രകാരം ദിനേ ശനെ സബ് ഇന്‍സ്‌പെക്ടര്‍ സുലൈമാന്‍ ഓഫിസര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!