മണ്ണാര്‍ക്കാട് : ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പ്രസ് ക്ലബ് മണ്ണാര്‍ക്കാട് പ്രസിഡന്റ് സി.എം.സബീറലിയുടെ മകള്‍ സി. എം.ശദീഅ ജെബിനെ പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ്ബിന്റെയും കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെയും ഉപഹാരം അദ്ദേഹം ശദീഅയ്ക്ക് കൈമാറി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.എം.സബീറലി അധ്യക്ഷനായി. സെക്രട്ടറി സി.അനില്‍കുമാര്‍, ട്രഷറര്‍ ഇ.എം. അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എ.രാജേഷ്, ജോയിന്റ് സെക്രട്ടറി ഡി.മധു, പ്രസ് ക്ലബ് അംഗങ്ങളായ വി.കെ.അജയന്, സജീവ്.പി.മാത്തൂര്‍, നിസാര്‍, അബ്ദുല്‍ ഹാദി അറയ്ക്കല്‍, സുബ്രഹ്മണ്യന് കാഞ്ഞിരപ്പുഴ, കെ.പി.അഷ്റഫ്, കൃഷ്ണദാസ് കൃപ, സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു.