മണ്ണാര്‍ക്കാട് : ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാം.  www.vhseportal.lerala.gov.in /  www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) അധിഷ്ഠിതമായ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. പ്രവേശന നടപടിക ൾ സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർ ഥികൾക്ക് അപേക്ഷാ സമർപ്പണത്തിനും സംശയ ദൂരീകരണത്തിനും ഹെൽപ്പ് ഡെസ്കി ന്റെ സഹായം തേടാവുന്നതാണ്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളി ലെയോ, തൊട്ടടുത്ത സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്കൂളുക ളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെ ടുത്താം. അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!