കോട്ടോപ്പാടം : പഞ്ചായത്തിലെ അമ്പലപ്പാറ ആദിവാസി കോളനിയിലെ മൂന്ന് വയസു കാരി മരിച്ചു. പനിയുണ്ടായിരുന്നതായി പറയുന്നു. കോളനിയിലെ കാട്ടുനായ്ക്കര്‍ വിഭാ ഗത്തില്‍പ്പെട്ട കുമാരന് – സിന്ധു ദമ്പതികളുടെ മകള്‍ ചിന്നുവാണ് മരിച്ചത്. ഇന്നലെ കുട്ടിയ്ക്ക് പനിയുണ്ടായിരുന്നതായി പറയുന്നു. രാത്രിയില്‍ ഛര്‍ദ്ദിയും ഉണ്ടായി. ഇന്ന് രാവിലെ 10.45ഓടെ വീട്ടില്‍ കുഴഞ്ഞുവീണതായാണ് വിവരം. തുടര്‍ന്ന് ചികിത്സക്കായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി പരിശോധി ച്ച ഡോക്ടര്‍ പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി.