ഷൊര്‍ണൂര്‍ : പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ ഹോട്ടലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചപ്പോള്‍ പിടിയിലായി. ഹോട്ടലിലെ സിസിടിവി യില്‍ ദൃശ്യം പതിഞ്ഞതോടെ മോഷ്ടാവ് പിടിയിലാവുകയായിരുന്നു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ചോലക്കല്‍ ഉനൈസ് (28) ആണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ ചൂഡുവാല ത്തൂരിലെ ദ്വാരകയില്‍ വിനോദിന്റെ വീട്ടില്‍ നിന്നും നാലുപവന്‍ സ്വര്‍ണാഭരണവും ഏഴായിരം രൂപയും കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. മറ്റൊരു മോഷണത്തില്‍ പിടി യിലായ ഉനൈസിനെ ചോദ്യം ചെയ്തപ്പോള്‍ വീട് കുത്തിതുറന്നുള്ള സംഭവം അറിയുക യായിരുന്നു. ഫെബ്രുവരി 10നാണ് പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന് ഉനൈസ് പൊലിസിനോട് സമ്മതിച്ചു. കഴിഞ്ഞ ബുധനാഴ്ച ഷൊര്‍ണൂര്‍ റെയില്‍ സ്‌റ്റേഷനു മുന്നിലെ ഹോട്ടലിലെത്തിയ ഉനൈസ് ഹോട്ടലുടമയുടെ മൊബൈ ല്‍ ഫോണ്‍ കവര്‍ന്നു. ഈ സംഭവം ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ ന്ന് ഇയാള്‍ വ്യാഴാഴ്ച വീണ്ടും ഹോട്ടലിനു സമീപത്തെ ബാറിലെത്തിയപ്പോള്‍ ഹോട്ടലിലു ള്ളവര്‍ ഉനൈസിനെ തിരിച്ചറിയുകയായിരുന്നു. ബാറില്‍ നിന്ന് പൊലിസ് ഇയാളെ പിടി കൂടി. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് വീട് കുത്തിതുറന്നുള്ള മോഷണവിവരം പുറ ത്തായത്. ചെറുതുരുത്തിയിലെ ക്ഷേത്രത്തിന് സമീപം താമസിച്ചാണ് പൂട്ടിക്കിടന്ന വീടുകള്‍ കേന്ദ്രീകരിച്ച് ഇയാള്‍ മോഷണം നടത്തുന്നതെന്ന് പൊലിസ് പറയുന്നു.