പാലക്കാട് : രാമശ്ശേരിയിലെ ക്വാറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ക്വാറിയിലെ കുളത്തില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിഞ്ഞ് കസബ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ക്വാറി യിലെ കുളത്തില്‍ മീന്‍പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്. തോര്‍ത്ത് ഉപയോഗിച്ച് മീന്‍ പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്. തോര്‍ത്ത് ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തലയോട്ടി തോര്‍ത്തില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളേയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചു. ഇവരാണ് പൊലിസില്‍ വിവരമറിയിച്ചത്. പാലക്കാട് കസബ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തു കയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയില്‍ സമീപ കാലത്ത് കാണാതയവരെ കുറി ച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
