തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും മഴക്കാല പൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ ജാഗ്രത 2024 നോടനുബന്ധിച്ച് നടത്തിയ ശില്‍പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാര്‍വ്വതി ഹരിദാസ് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സിമ്മി, പി.എച്ച്.എന്‍. റുഖിയ, യു.ഹസീന എന്നിവര്‍ ക്ലാസ്സെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുബൈര്‍, ജനപ്രതിനിധികളായ എം.സി.രമണി, പി.എം.ബിന്ദു, പി.ടി.സഫിയ, പ്രധാന അധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രജനി പ്രിയ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ രമാദേവി, വി.ഇ.ഒ അജിത്ത്, ക്ലബ് പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ബാലകൃഷ്ണന്‍ സ്വാഗതവും ജെ.എച്ച്.ഐ. എ.പ്രിയന്‍ നന്ദിയും പറഞ്ഞു.
