ഷോളയൂര്‍: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഷോളയൂര്‍ പഞ്ചായത്തില്‍ ആ രോഗ്യവകുപ്പ് ബോധവല്‍ക്കരണം ശക്തമാക്കി. ആദ്യഘട്ടമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും എസ്.ടി. പ്രമോട്ടര്‍മാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നല്‍കി. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കൂടിക്കാവൂയെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

വഴിയോരങ്ങളിലെ ശീതളപാനീയ വില്‍പ്പനകേന്ദ്രങ്ങളിലെ വെള്ളത്തിന്റെ ഗുണ മേന്‍മ പരിശോധിക്കും. പകല്‍ 12 നും മൂന്ന് മണിക്കും ഇടയില്‍ പുറത്തിറങ്ങാതിരി ക്കുക. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളംകുടിക്കുക. കനംകുറഞ്ഞ ഇളം ഇറത്തിലുള്ള പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക. ചൂട് കൂടുതലുള്ളപ്പോള്‍ കൂടുതല്‍ ശാരീരിക അധ്വാനം വേണ്ട ജോലികള്‍ ചെയ്യാതിരിക്കുക. യാത്രാവേളകളില്‍ വെള്ളം കരുതുക. മദ്യം, ചായ, കാപ്പി, വായുവുള്ള ശീതളപാനീയങ്ങള്‍ എന്നീ നിര്‍ജലീകരി ക്കുന്നവ ഉപേക്ഷിക്കുക. ഉയര്‍ന്ന കൊഴുപ്പുള്ളതും പഴകിയതുമായ ഭക്ഷണം കഴിക്ക രുത്. പുറത്ത് ജോലി ചെയ്യേണ്ടി വരുമ്പോള്‍ തൊപ്പി, കുട ഉപയോഗിക്കുക. തലയിലും കഴുത്തിലും മുഖത്തും കൈകാലുകളിലും നനഞ്ഞ വസ്ത്രം കൊണ്ട് മൂടുക. കുട്ടികളെ അടച്ച കാറില്‍ ഇരുത്തി പോകരുത്.

തലചുറ്റലോ ക്ഷീണമോ തോന്നിയാല്‍ ഡോക്ടറെ കാണുക. ശരീരത്തിന് പുനര്‍ജലീകര ണം ചെയ്യുന്ന ഒ.ആര്‍.എസ്. ലായനി വീട്ടിലുണ്ടാകുന്ന പാനീയങ്ങളായ ലസ്സി, കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേ ശിച്ചു. കുടിവെള്ളം മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെ ന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഊരുതലത്തിലും ബോധവല്‍ക്കരണം നട ന്നുവരുന്നു. ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമിയുടെ നേതൃ ത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സു മാര്‍, ആശാവര്‍ക്കര്‍മാര്‍, എസ്.ടി.പ്രമോട്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഊരു തലത്തില്‍ ബോധവല്‍ക്കരണം നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!