മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നിശ്ശബ്ദ പ്രചാരണവും അവ സാനിച്ചതോടെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലവും വോട്ടര്‍മാര്‍ നാളെ പോളിങ് ബൂ ത്തിലേക്ക്. 2,01,091 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 99,004 പുരുഷന്മാരും, 1,02,086 സ്ത്രീകളും, ഒരു ട്രാന്‍സ് വ്യക്തിയും ഉള്‍പ്പെടും. 180 പോളിങ് ബൂത്തുകളിലാ യാണ് വോട്ടെടുപ്പ് നടക്കുക. ഇതില്‍ 53 എണ്ണം പ്രശ്നബാധിത ബൂത്തുകളായാണ് കണ ക്കാക്കിയിട്ടുള്ളത്. അട്ടപ്പാടി താലൂക്കില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തു കളിലായി 50 പോളിങ് ബൂത്തുകളുണ്ട്. 49, 556 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 23726 പുരുഷന്മാരും 25830 സ്ത്രീകളും ഉള്‍പ്പെടുന്നു. ഓരോ പോളിങ് ബൂത്തിലും ഉള്‍പ്പെടെ ഒരു പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡലത്തില്‍ ആകെ 720 ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെ ങ്കില്‍ പകരം നിയോഗിക്കുന്നതിനായി 80 ഉദ്യോഗസ്ഥരുടെ ലിസ്റ്റും തയ്യാറാണ്.
പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി പോളിങ് സാമഗ്രികള്‍ കൈപ്പറ്റി. വോട്ടിങ്ങ് യന്ത്രങ്ങളും ഉദ്യോഗസ്ഥരേയും ബൂത്തുകളിലേക്ക് എത്തിക്കാന്‍ 58 വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വാഹനങ്ങളിലും സുരക്ഷ യ്ക്കായി പോലിസിന്റെ സേവനമുണ്ടാകും. വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെയും സജ്ജമാക്കി. ബൂത്തുകളിലേക്ക് എത്തുന്ന വോടര്‍ മാര്‍ക്ക് തണല്‍ പന്തലുകള്‍, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ക്കാവശ്യമായ താമസസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറും വരണാധികാരിയുമായി അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ രേവ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കു ന്നത്.
കനത്ത പോലീസ് സുരക്ഷയാണ് മണ്ഡലത്തിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മണ്ണാര്‍ക്കാ ട്ടെ ബൂത്തുകളില്‍ 55 പോലീസ് ഉദ്യോഗസ്ഥര്‍, തമിഴ്നാടില്‍ നിന്നുള്ള സേന അംഗങ്ങള്‍, 118 സെപ്ഷ്യല്‍ പൊലിസ് ഓഫിസര്‍മാര്‍ എന്നിവരുടെ സേവനമുണ്ടാകും. വാഹനപ രിശോധനയും പട്രോളിങും ശക്തമായി നടന്നുവരുന്നതായി പൊലിസ് ്അറിയിച്ചു. ഡ്രൈഡേയുടെ ഭാഗമായി എക്സൈസിന്റെ നിരീക്ഷവും മണ്ഡലത്തില്‍ ശക്തമാണ്. അഗളി മേഖലയില്‍ അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ സഹായത്തോ ടെ എല്ലാ ഊരുകളിലും ശക്തമായ നിരീക്ഷണം നടത്തുന്നു.
