തച്ചനാട്ടുര: എസ്.കെ.എസ്.എസ്.എഫ്. തച്ചനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടത്തുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികള്‍, കോഴ്‌സുകള്‍ എന്നി വയെകുറിച്ച് തെയ്യോട്ടുചിറ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ ഓറിയന്റേഷന്‍ ക്ലാസ്സും എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘ ടിപ്പിച്ചു. എസ്.വൈ.എസ് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി മുസ്തഫ അഷറഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. മേഖല ജനറല്‍ സെക്രട്ടറി ടി.കെ ബഷീര്‍ അധ്യക്ഷനായി. മുസ്തഫ അന്‍വരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ട്രന്റ് സമിതി മേഖല ചെയര്‍മാന്‍ കെ.എച്ച് ഫഹദ് എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.ഇ.സി. അക്കാ ദമിക് കൗണ്‍സിലര്‍ പി.യു.മുഹമ്മദ് ഫാരിസ് ക്ലാസ് എടുത്തു. എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് അബ്ദുള്‍ വാഹിദ് ഫൈസി നാട്ടുകല്‍, കെ.ഷംസീര്‍, പി.ഫാറൂഖ്, പി. ഷുഹൈബ്, സൈനുദ്ദീന്‍ അണ്ണാന്‍തൊടി എന്നിവര്‍ നേതൃത്വം നല്‍കി.