മണ്ണാര്‍ക്കാട് : വ്യാപാര ലൈസന്‍സുകള്‍ പുതുക്കാനാകാതെ പ്രതിസന്ധിയിലായ നഗര സഭാ പരിധിയിലെ വ്യാപാരികള്‍ക്ക് ഒടുവില്‍ ആശ്വാസം. വ്യാപാര വ്യവസായ സ്ഥാപ നങ്ങള്‍ക്ക് മാനുവലായി ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷ സ്വീകരിക്കുന്ന തിന് നഗരസഭയില്‍ സൗകര്യമൊരുക്കിയതായി സെക്രട്ടറി കെ.സതീഷ്‌കുമാര്‍ അറി യിച്ചു. കെട്ടിട നികുതി കുടിശ്ശിക ഉള്ള കെട്ടിടങ്ങള്‍ക്ക് ലൈസന്‍സിയും കെട്ടിട ഉടമ യും ഒരേ വ്യക്തികളല്ലാത്തപക്ഷം മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ. ലൈസന്‍സി യും കെട്ടിട ഉടമയും ഒരാളാണെങ്കില്‍ കുടിശ്ശിക തീര്‍ക്കാത്തപക്ഷം അപേക്ഷകള്‍ സ്വീകരിക്കില്ല.
സര്‍ക്കാരിന്റെ പുതിയ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായാണ് ലൈസന്‍ സുകള്‍ പുതുക്കേണ്ടത്. ഇതിനായുള്ള നിബന്ധനകളിലൊന്ന് സ്ഥാപനം പ്രവര്‍ത്തിക്കു ന്ന കെട്ടിട നമ്പറില്‍ കെട്ടിടനികുതി കുടിശ്ശിക ഉണ്ടാകരുത് എന്നാണ്. എന്നാല്‍ നികു തി കുടിശ്ശിക ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടീസ് കെട്ടിട ഉടമകള്‍ക്ക് ലഭി ച്ച സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കാന്‍ പലവ്യാപാരികള്‍ക്കും കഴിയാതെയായി. ഒരുവിഭാഗം കെട്ടിട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് നികുതി അടവില്‍ നിന്നും ഇളവുനേടുകയും ചെയ്തിരുന്നു. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ നിന്നും കെട്ടിട നികുതി കുടിശ്ശിക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിലും നിവേദനം നല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കാന്‍ കഴിയാതെ വന്നതിനാല്‍ ബാങ്ക് വായ്പകളും മറ്റ് പല ലൈസന്‍ സുകളും പുതുക്കാനും കഴിയാതായി. ഇതോടെയാണ് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കോടതി ഉത്തരവ് നല്‍കി.
എന്നാല്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലെ സാങ്കേതികത്വങ്ങള്‍ വീണ്ടും തടസം സൃഷ്ടി ച്ചു. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. ഇന്നലെ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ വ്യാപാരിവ്യവസായി ഏകോപനസമിതി യൂണിറ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, മാസിത സത്താര്‍, ഹംസകുറുവണ്ണ, വ്യാപാരി നേതാക്കളായ ബാസിത്ത് മുസ്ലിം, രമേഷ് പൂര്‍ണ്ണിമ, പി.യു. ജോണ്‍സണ്‍, മറ്റ് ഏകോപന സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ലൈസന്‍സ് വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ച സ്ഥിതിക്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന പ്രസ്താവന പിന്‍വലിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
