മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ കള്ളവോട്ട് തടയുന്നതിനുള്ള സംവിധാനം ഏര്‍പ്പെ ടുത്തി. കള്ളവോട്ട് തടയുന്നതിനായി ജില്ലയിലെ പോളിങ് സ്റ്റേഷനുകളില്‍ മുഴുവന്‍ സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കലക്ടറേറ്റിലും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തിലും ലഭിക്കും. അത് നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് ശ്രദ്ധയില്‍പെട്ടാലുടന്‍ ജന പ്രാധിനിത്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയി ച്ചു. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് പ്രത്യേക നടപടിക്രമം പാലിച്ച് വോട്ട് ചെയ്യാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.