മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 19,177 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 11,551 പേരും ഭിന്നശേഷിക്കാരായ 3306 പേരും തെരഞ്ഞെടുപ്പ് ചുമതലയുള്ള 480 പേരും പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍. എല്‍, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് ഉള്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവയിലുള്‍പ്പെട്ട അവശ്യ സേവനത്തിലുള്ള 1680 പേരും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെയും ജില്ലയില്‍ ജോലി ചെയ്യുന്ന ഇതര ജില്ലകളിലെ ഉദ്യോഗ സ്ഥരുമുള്‍പ്പടെ 2160 പേര്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ട് രേഖപ്പെടുത്തി. അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും പോളിങ് ദിവസം ഔദ്യോഗിക കാരണങ്ങളാല്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുമായ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷന്റെ നിര്‍ദേശ പ്രകാരം വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ വോട്ടിങ് സൗകര്യമൊ രുക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കായി കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം ഓരോ പരിശീലന കേന്ദ്രങ്ങളിലും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെ ന്റര്‍ ആദ്യഘട്ടം ആരംഭിച്ച് ഏപ്രില്‍ 18 മുതല്‍ 20 വരെ പ്രവര്‍ത്തിച്ചു. 14 വി.എഫ്.സി കളും ഇതര ജില്ലകളിലുള്ളവര്‍ക്കായി ഒരു വി.എഫ്സിയുമാണ് ഒരുക്കിയിരുന്നത്. ഈ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ടം ഏപ്രില്‍ 21 മുതല്‍ 24 വരെ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലും സൗകര്യമൊരു ക്കിയിരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ വോട്ടിങ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഇന്ന്(ഏപ്രില്‍ 25) പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ വോട്ടിങിന് സൗകര്യമുണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!