മണ്ണാര്‍ക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 24ന് വൈകിട്ട് മുതല്‍ ഏപ്രി ല്‍ 26 ന് വോട്ടിംഗ് അവസാനിക്കുന്നത് വരെ ഡ്രൈഡേ പ്രഖ്യാപിച്ചതിനാല്‍ ഈ ദിവസ ങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ് റെയിഡുകള്‍ ശക്തമാ ക്കി.ഏപ്രില്‍ 1 മുതല്‍ 23 വരെ 116 അബ്കാരി കേസുകളും 19 മയക്കുമരുന്ന് കേസുകളും 345 കോട്പ കേസുകളും കണ്ടെത്തി. ആകെ 458 പ്രതികളെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് വകുപ്പ് ഫെബ്രുവരി 23 മുതല്‍ പെരുമാറ്റച്ചട്ടം കഴിയുന്നതുവരെ സ്‌പെഷ്യ ല്‍ ഡ്രൈവായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ചിറ്റൂര്‍ താലൂക്കില്‍ കെ.ഇ.എം.യു ബോര്‍ ഡര്‍ പെട്രോളിങ് യൂണിറ്റും പ്രത്യേക ഹൈവേ പെട്രോളിംഗ് യൂണിറ്റും പ്രവര്‍ത്തനങ്ങ ള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, പോലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ സംയുക്ത പരിശോധന ഉണ്ടാകു മെന്നും അഗളി ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തി റെയിഡുകള്‍ ഉണ്ടാകുമെന്നും പാല ക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി.റോബര്‍ട്ട് അറിയിച്ചു.

സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങിയശേഷം ലൈസന്‍സ് സ്ഥാപനങ്ങളില്‍ ചട്ട ലംഘനത്തിന് കള്ള് ഷാപ്പുകള്‍ കേന്ദ്രീകരിച്ച് ആറ് കേസുകളും വിദേശമദ്യഷാപ്പുകള്‍ കേന്ദ്രീകരിച്ച് നാല് കേസുകളും കണ്ടെത്തി അന്വേഷണം നടത്തി. എക്‌സൈസ് സൈബര്‍സെല്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടുകൂടി മുന്‍പ്രതികളെ നിരീക്ഷിക്കു മെന്നും അസി. എക്‌സൈസ് കമ്മീഷണര്‍ എം.സൂരജ് അറിയിച്ചു.

മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്, എക്‌സൈസ് ഇന്റലിജന്‍ സ് ബ്യൂറോ, അഗളി എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും സംയുക്തമായി പരിശോധ ന നടത്തി. അഗളി മേഖലയില്‍ അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ സഹായത്തോടെ എല്ലാ ഊരുകളിലും ശക്തമായ നിരീക്ഷണം നടത്തി വരുന്നു.

അബ്ക്കാരി /എന്‍.ഡി.പി.എസ് /പുകയില ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല കട്രോള്‍ റൂമിലും താലൂക്ക് തല കണ്‍ട്രോള്‍ റൂമിലും ഫോണ്‍ മുഖേനെ താഴെ കൊടുത്ത നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!