മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ഭരണകൂടം സജ്ജമാക്കിയ സംവിധാനം മുഖേന പോളിംഗ് ബൂത്തിലെ തിരക്ക് വീട്ടിലിരുന്ന് തന്നെ അറിയാന്‍ സാധിക്കും. https://infopkd.gov.in ല്‍ സന്ദര്‍ശിച്ച അതാത് അസംബ്ലി നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്ത് തെരഞ്ഞെ ടുത്ത് ക്യൂ നിലവാരം മനസ്സിലാക്കാവുന്നതാണ്. മൊബൈല്‍ വഴി https://infopkd.gov.in ല്‍ സന്ദര്‍ശിച്ച് വെബ്സൈറ്റില്‍ മുകളിലായി കാണുന്ന ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആയിട്ടുള്ള ബി.ക്യു.എസ് അപ്ലി ക്കേഷന്‍ ഉപയോഗിച്ചും ഓരോ പ്രാവശ്യവും വെബ്സൈറ്റ് സന്ദര്‍ശിക്കാതെ ക്യൂ നിലവാ രം മനസ്സിലാക്കാം. പാലക്കാട് എന്‍.ഐ.സി വിഭാഗമാണ് സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയ ത്. ചൂട് കാലാവസ്ഥയില്‍ ക്യൂ നില പരിശോധിച്ച് വോട്ട് ചെയ്യാന്‍ പോവാന്‍ ഈ സംവി ധാനം സഹായിക്കും. എന്‍.ഐ.സി സീനിയര്‍ ഡയറക്ടര്‍(ഐ.ടി) ശ്രീലത, എന്‍.ഐ.സി ഡയറക്ടര്‍(ഐ.ടി) സുരേഷ് കുമാര്‍ എന്നിവര്‍ ഈ സോഫ്‌റ്റ്വെയറിന് നേതൃത്വം നല്‍കി.