മണ്ണാര്‍ക്കാട് : വനാമൃതം പദ്ധതിയിലൂടെ ഈ വര്‍ഷം ആദിവാസികള്‍ കാട്ടില്‍ നിന്നും ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ വിപണനം വനംവകുപ്പ് തുടങ്ങി. ആദ്യഘട്ട മായി ജി.എസ്.ടി. ഉള്‍പ്പടെ 3, 53, 666 രൂപ വിലവരുന്ന ഔഷധസസ്യങ്ങള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് കഴിഞ്ഞദിവസം കൈമാറി. തിപ്പല്ലി, ചുണ്ട, കരിങ്കുറുഞ്ഞി, പടവേര്, ഓരില, മൂവില തുടങ്ങിയ മരുന്നുചെടികളാണ് കാട്ടില്‍ നിന്നും ആദിവാസിക ള്‍ ശേഖരിക്കുന്നത്. മണ്ണാര്‍ക്കാട് റെയ്ഞ്ചിലെ ആനമൂളി വനസംരക്ഷണ സമിതി, അഗB ളി റെയ്ഞ്ചിലെ കള്ളമല, വയലൂര്‍, അട്ടപ്പാടി റെയ്ഞ്ചിലെ കടുകുമണ്ണ, ധാന്യം, പൊട്ടി ക്കല്‍ ആദിവാസി വനസംരക്ഷണ സമിതികള്‍ക്ക് കീഴിലാണ് മണ്ണാര്‍ക്കാട് വനവിക സന ഏജന്‍സി മുഖാന്തിരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 8,423 കിലോ മരുന്ന് ചെടികള്‍ ശേഖരിക്കുകയും ഇവ കഷ്ണങ്ങളായി മുറിച്ച് പാക്കറ്റുകളിലാക്കിയ ശേഷം ചാക്കുകളില്‍ സൂക്ഷിച്ച് വെച്ചി രുന്നു. മുക്കാലി ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രം, വയലൂര്‍ എ.വി.എസ്.എസ്. കലക്ഷന്‍ സെന്റര്‍, ആമനൂളി ഫോറസ്റ്റ് സ്റ്റേഷന്‍ എന്നിവടങ്ങളിലായി സൂക്ഷിച്ചിരുന്ന തില്‍ നിന്നാണ് 3896 കിലോ തിങ്കളാഴ്ച കയറ്റി അയച്ചത്. ബാക്കിയുള്ളവ ഒരാഴ്ചക്കകം കൊണ്ട് പോകുമെന്നും അധികൃതര്‍ അറിയിച്ചു. വനവിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഡിസംബറിലാണ് മണ്ണാര്‍ക്കാട് വനംഡിവിഷനുകീഴില്‍ ആദ്യമായി പദ്ധതി നടപ്പാക്കിയത്.

മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, വനവികസന ഏജന്‍സി കോ-ഓര്‍ ഡിനേറ്റര്‍ വി.പി.ഹബ്ബാസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മണ്ണാ ര്‍ക്കാട് വനവികസന ഏജന്‍സിക്കുകീഴിലുള്ള 12 ആദിവാസി വനസംരക്ഷണ സമി തികള്‍ മുഖേനയാണ് ചെറുകിടവനവിഭവങ്ങളുടെ ശേഖരണം. ഔഷധനിര്‍മാണ കമ്പനികളാണ് ഇതിന്റെ ആവശ്യക്കാര്‍. കഴിഞ്ഞവര്‍ഷം ധാരണാപത്രത്തിലൊപ്പിട്ട കോട്ടക്കയ്ക്കല്‍ ആര്യവൈദ്യശാലയിലേക്കാണ് വനവിഭവങ്ങള്‍ കയറ്റി അയക്കുന്നത്. വനവിഭവങ്ങളുടെ തൂക്കത്തിനനുസരിച്ച് ആദിവാസികള്‍ക്ക് അതാത് സമയത്തുതന്നെ വിലനല്‍കും. സംഭരിച്ചവ മുക്കാലിയിലും ആനമൂളിയിലുമുള്ള സംസ്‌കരണ യൂനിറ്റു കളിലേക്കു മാറ്റിയാണ് ഉണക്കി കഷ്ണങ്ങളാക്കി പാക്കറ്റുകളിലാക്കുന്നത്. സംസ്‌കരിക്കു ന്നതും പായ്ക്കുചെയ്യുന്നതുമെല്ലാം ആദിവാസികള്‍ തന്നെയാണ്. പദ്ധതി നടപ്പിലാക്കി യശേഷം ഇതുവരെ രണ്ടുഘട്ടങ്ങളിലായി 33,457 കിലോഗ്രാം വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്നു. ഇതുപ്രകാരം 27.16 ലക്ഷംരൂപ വരുമാനവും ലഭിച്ചു. മൂന്നാം ഘട്ടമാണ് നടന്ന് വരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!