പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ യും പ്രചാരണത്തിന്റെ കൊട്ടിക്കലാശം നാളെ വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ സ്റ്റേഡിയം പരിസരത്ത് നടക്കും. റാലികള്‍ മൂന്ന് റോഡുകളില്‍ കൂടി എത്തി സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് വിഭാഗം അധികൃതര്‍ അറിയിച്ചു. സ്റ്റേഡിയം ബൈപ്പാസ് റോഡ് വഴിയും സുല്‍ത്താന്‍പേട്ട വഴിയും കല്‍മണ്ഡപം – പാലക്കാട് റോഡ് വഴിയും റാലികള്‍ സ്റ്റേഡിയം പരിസരത്തെത്തും. വൈകിട്ട് ആറിന് കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി.ജെ, നാസിക് ഡോള്‍ എന്നിവ അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ തന്നെ റാലി സംഘടിപ്പിക്കണമെന്നും സമയ ക്ലിപ്തത പാലിക്കണമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.
