മണ്ണാര്‍ക്കാട് : പാലക്കാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണാര്‍ഥം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു. മണ്ണാര്‍ക്കാട് പൊലിസ് ഇന്‍സെപക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നത്. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂള്‍ പരിസരം മുതല്‍ പച്ചക്കറി മാര്‍ക്കറ്റുവരെ ബി.ജെ.പിക്കും, ആശുപത്രിപ്പടി ബീവറേജ് ഔട്ട്‌ലെറ്റിന് മുന്‍വശം മുതല്‍ നെല്ലിപ്പുഴ വരെ യു.ഡി.എഫിനും പള്ളിപ്പടി മുതല്‍ കുന്തിപ്പുഴ നമ്പിയാംകുന്ന് റോഡുവരെ എല്‍.ഡി.എഫിനും കൊട്ടിക്കലാശം നടത്താന്‍ തീരുമാനിച്ചു. ഡി.ജെ, നാസിക് ഡോള്‍ എന്നിവ അനുവദിക്കുന്നതല്ലെന്ന് പൊലിസ് അറിയിച്ചു.