മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിച്ച് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിക്കും. പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത വസ്തുക്കളായ ഡിസ്പോസ ബിള്‍ ഗ്ലാസ്സുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക്, കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകള്‍ മുതലായവ പോളിങ് ബൂത്തില്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കുടിവെള്ള ഡിസ്പെന്‍സറുകള്‍ തയാറാക്കണം. വെള്ളമെടുത്ത് കുടിക്കാനും ലഘു ഭക്ഷണങ്ങള്‍ നല്‍കുന്നതിനും സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ ഒരുക്കണം. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യനീക്കം ഹരിത കര്‍മ്മസേന വഴി ഉറപ്പാക്കുകയും വേണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയ്നറുകളിലും സഞ്ചികളിലും വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കാതി രിക്കുക.