മണ്ണാര്‍ക്കാട് : വേനല്‍ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമില്‍ ശുദ്ധജലവിതരണത്തി നായുള്ള വെള്ളം കരുതിവെച്ച് അണക്കെട്ട് അധികൃതര്‍. ജലഅതോറിറ്റിയുടെ ആവ ശ്യപ്രകാരം എട്ട് ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് സംഭരിച്ചുവെച്ചിട്ടുള്ളതെന്ന് കെ. പി.ഐ.പി അധികൃതര്‍ അറിയിച്ചു. മഴക്കാലമെത്തുന്ന ജൂണ്‍ ആദ്യവാരം വരെയുള്ള ആവശ്യത്തിലേക്കാണിത്. കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി, തച്ചമ്പാറ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അണക്കെട്ടിലെ വെള്ളമാണ് ആശ്രയിക്കുന്നത്.

കാഞ്ഞിരപ്പുഴയില്‍ അന്തരീക്ഷതാപനില നാല്‍പ്പത് ഡിഗ്രിയ്ക്കും മുകളിലേക്ക് ഉയരു കയും വേനല്‍മഴ ലഭിക്കാതാവുകയും ചെയ്തതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നി രുന്നു. ഇതേ തുടര്‍ന്ന് കാര്‍ഷികമേഖലയിലേക്ക് ഇടതുകരകനാല്‍ വഴിയുള്ള ജലസേച നം ഇക്കഴിഞ്ഞ 13നും, വലതുകര കനാല്‍വഴിയുള്ള ജലവിതരണം 15നുമായി നിര്‍ത്തി വെച്ചു. ഇടതു-വലതുകര കനാല്‍വഴി കൃഷിക്കായി ഒന്നരമാസത്തോളമാണ് അണക്കെ ട്ടില്‍ നിന്നും വെള്ളം തുറന്ന് വിട്ടത്. വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതി ന് തുടര്‍ച്ചയായാണ് ജലവിതരണം നടത്തിയത്. എന്നാല്‍ കുടിവെള്ളത്തിനായി വെള്ളം സംഭരിച്ചുവെക്കേണ്ടി വന്നതോടെ ഇത് നിര്‍ത്തിവെക്കുകയായിരുന്നു. ഇടതുകര കനാ ല്‍ 61.71 കിലോമീറ്ററിലും വലതുകര കനാല്‍ 9.36 കിലോമീറ്റര്‍ദൂരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

അതേസമയം കനാല്‍വെള്ളം നിര്‍ത്തിയതിനാല്‍ ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗര സഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും, പാലക്കാട് താലൂക്കിലെ കോ ങ്ങാട്, കേരളശ്ശേരി, മണ്ണൂര്‍ പഞ്ചായത്തുകളും, പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായ ത്തും ഉള്‍പ്പെടുന്ന പ്രദേശത്തെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് വെ ള്ളം ലഭിക്കാതെ വന്നേക്കും. വേനല്‍മഴ പെയ്ത് അണക്കെട്ടിലേ ജലനിരപ്പു ഉയര്‍ന്നാല്‍ മാത്രമേ ഇനി കൃഷിക്കായി ജലവിതരണം നടത്താനാകൂവെന്നതാണ് നിലവിലെ അവസ്ഥ.

അതേസമയം അണക്കെട്ടില്‍ ചെളി അടിഞ്ഞ് കൂടുന്നത് സംഭരണത്തെ ബാധിക്കു ന്നുണ്ട്. ചെളിയും മറ്റും നീക്കം ചെയ്യുന്നതിന് നടപടിയെടുക്കുന്നതിനായുള്ള കടലാസ് ജോലികള്‍ നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മഴക്കാലത്ത് ജില്ല യില്‍ ആദ്യം നിറഞ്ഞത് കാഞ്ഞിരപ്പുഴ അണക്കെട്ടായിരുന്നു. ജലസംഭരണം പരമാവധി യായതിനെ തുടര്‍ന്ന് പലപ്പോഴായി രണ്ട് മാസത്തോളം ഷട്ടര്‍ തുറക്കുകയും ചെയ്തു. ഒരുമഴക്കാലത്ത് സംഭരിക്കേണ്ട വെള്ളം ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടാകും. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 83.40 ആണ് ജലനിരപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!