മണ്ണാര്‍ക്കാട് : കഴിഞ്ഞ രണ്ട് ദിവസം കുമരംപുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശ ങ്ങള് വൈദ്യുതിയില്ലാത്തതിനാല്‍ ഇരുട്ടിലായതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃ ത്വത്തില്‍ കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി. ഓഫിസിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വോള്‍ട്ടേജ് ക്ഷാമമുണ്ടെന്നും ഇതിന് പരിഹാരമാകാന്‍ സബ് സ്റ്റേഷന് സ്ഥാപിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യ പ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.നൗഫല്‍ തങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, നേതാക്കളായ ആഷിക് വറോടന്‍, നവാസ് പൊന്‍പാറ, ഷെഫിക്ക്, നൗഫല്‍ അതിത്തിന്, റിയാസ് എന്നിവര്‍ നേതൃത്വം നല്കി.