മണ്ണാര്‍ക്കാട്: റോഡരികിലെ കടയില്‍നിന്ന് മുന്തിരിവാങ്ങി ജ്യൂസാക്കി കഴിച്ച മൂന്നു പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തി. കുടുംബം മുന്തിരി വാങ്ങിയ അലനല്ലൂര്‍ ചന്തപ്പടിയിലു ള്ള കടയിലാണ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍ ചാര്‍ജ് ഡോ. ജോബിന്‍ എ. തമ്പിയുടെ നേ തൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുന്തിരിയുടെ സാമ്പിളുകളും ശേഖരിച്ചു. കടയുടമയില്‍നിന്നും മൊഴിയുമെടുത്തു. ഇതേ മുന്തിരി പലരും വാങ്ങിയി ട്ടുണ്ടെന്നും കടയില്‍നിന്നുതന്നെ ജ്യൂസാക്കി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ആര്‍ക്കും യാതൊരു കുഴപ്പവുമില്ലെന്നാണ് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൂടുതല്‍ പരിശോ ധനയ്ക്കായി മുന്തിരിയുടെ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ടെന്നും സംഘ ത്തിലുണ്ടായിരുന്ന അലനല്ലൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.യു. സുഹൈല്‍ പറഞ്ഞു. ആരോഗ്യവകുപ്പിലെ ഒരുവിഭാഗം ആശുപത്രിയില്‍ ചികിത്സ തേടിയ കുടുംബത്തി ന്റെ വീട്ടിലെത്തി അവര്‍ വാങ്ങിയ മുന്തിരിയുടെ സാമ്പിളുകളും ജ്യൂസാക്കാന്‍ ഉപ യോഗിക്കാന്‍ വെള്ളവും പരിശോധനയ്ക്കായി ശേഖരിച്ചു. കിണര്‍ വെള്ളമാണ് കുടും ബം ഉപയോഗിച്ചിട്ടുള്ളത്. അതേസമയം മുന്തിരി ജ്യൂസാക്കി കഴിച്ചതിനെ തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ആശുപത്രിയില്‍നിന്നും സുഖംപ്രാപിച്ചെ ത്തിയ കുടുംബം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എടത്തനാട്ടുകര യത്തീംഖാന പൂഴി ത്തൊടി വീട്ടില്‍ സക്കീന (56), മരുമകള്‍ ഷെറിന്‍ (22), ഷെറിന്റെ മൂന്നുവയസുള്ള മകള്‍ എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ഇവര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. സമീപത്തെ ഏതാനും കടകളിലും ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പരിശോധനകള്‍ നടത്തി. വരുംദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.