കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത്, അലനല്ലൂര്‍ മേഖല യു.ഡി.എഫ്. വനിതാ സംഗമം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. കെ.പി .സി.സി. ജനറല്‍ സെക്രട്ടറി കെ.എ.തുളസി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡ ലം വനിതാ ലീഗ് പ്രസിഡന്റ് റഫീന മുത്തനില്‍ അധ്യക്ഷയായി. യു.ഡി.എഫ്. മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം ചെയര്‍മാന്‍ റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ഉമ്മര്‍ മനച്ചിത്തൊടി, കെ.ജി.ബാബു, പി.മുരളീധരന്‍, റഷീദ് മുത്തനില്‍, ടി.കെ.ഇപ്പു, ദീപ ഷിന്റോ, റംലത്ത്, ഷിഹാബ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!