മണ്ണാര്‍ക്കാട്: റോഡരികിലെ കടയുടെ സമീപം അവശനിലയില്‍ കാണപ്പെട്ട വയോധി കന്‍ മരിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.വ്യാഴാഴ്ച രാവിലെയാണ് സംഭ വം. കുന്തിപ്പുഴ ഭാഗത്തെ ചപ്പാത്തി കമ്പനിക്കുസമീപം കെട്ടിടത്തോട് ചേര്‍ന്ന് അബോ ധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് ഇയാളെ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് ആം ബുലന്‍സില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷി ക്കാനായില്ല. ഇയാള്‍ക്ക് 65 വയസ് പ്രായംതോന്നിക്കും. കള്ളിഷര്‍ട്ടും കാവിമുണ്ടുമാണ് വേഷം. മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേ ഹം പോസ്്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!