മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ചൂരിയോട് പാലത്തിന് സമീപം ബസും കാറും കൂട്ടിയി ടിച്ച് അപകടം. ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ കാല്‍ മുറി ഞ്ഞു. പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന കരിങ്കല്ലത്താണി സ്വദേ ശി ചുങ്കത്ത് വീട്ടില്‍ മജീദിന്റെ മകന്‍ മുഷ്‌റഫ് (19) ആണ് മരിച്ചത്. താഴേക്കോട് സ്വദേ ശികളായ നാലകത്ത് നാസിറിന്റെ മകന്‍ സോനു അഹമ്മദ് (20), മാളിയക്കത്തൊടി നാസറിന്റെ മകന്‍ അദിനാന്‍ (19), കിഴക്കേനാട് റഷീദിന്റെ മകന്‍ റയ്യാന്‍ (18), മാളിയ ക്കത്തൊടി റസാക്കിന്റെ മകന്‍ ജസീം (20), തച്ചമ്പാറ ഒറവില്‍ വീട്ടില്‍ സൂര്യനാരായ ണന്റെ മകന്‍ അരുണ്‍ (24), ബസിലുണ്ടായിരുന്ന അട്ടപ്പാടി ചാവടി കാരത്തൂര്‍ സുന്ദര ന്റെ മകന്‍ സുധീഷ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുധീഷിന്റെ ഇടതുകാ ല്‍ മുറിഞ്ഞു. വലതുകാലിന് ക്ഷതവുമേറ്റു. ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി പെരിന്ത ല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊടൈക്കനാലില്‍ നിന്നും വിനോദ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കാഞ്ഞിരത്ത് വിഷുവേല കഴിഞ്ഞ് പാലക്കാട് ഭാഗത്ത് ഇന്ന് നടക്കുന്ന വിഷുവേലയില്‍ പങ്കെടുക്കാന്‍ പോവുകയാ യിരുന്ന അട്ടപ്പാടിയിലുള്ള തമ്പോലം വാദ്യകലാകാരന്‍മാരാണ് ബസിലുണ്ടായിരുന്നത്. ചൂരിയോട് പാലത്തിന് അമ്പത് മീറ്റര്‍ അടുത്തുവെച്ചായിരുന്നു അപകടം. ഇടിയുടെ ആ ഘാതത്തില്‍ വാഹനങ്ങളുടെ മുന്‍വശം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്ര ക്കാരുമെല്ലാം ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലിസ് സ്ഥലത്തെത്തി യിരുന്നു.