മണ്ണാര്‍ക്കാട്: കരിമ്പുഴ പഞ്ചായത്തിലെ ചെറുപുഴയിലിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. വെള്ളത്തിലകപ്പെട്ട ഒപ്പമുണ്ടായിരുന്ന മറ്റുരണ്ട് പേരെ നാട്ടുകാരും ട്രോമാകെ യര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19) ആണ് മരിച്ചത്. കോട്ടോ പ്പാടം പുറ്റാനിക്കാട് പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ ബാദുഷ (20), മണ്ണാര്‍ക്കാട് താമ സിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കറിന്റെ മകള്‍ ദീമ മെഹ്ബ (20) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് 5.30ഓടെയായിരു ന്നു സംഭവം. അപകടത്തില്‍പ്പെട്ട മൂവരും ബന്ധുക്കളാണ്. ചെറിയപെരുന്നാളിനോടനു ബന്ധിച്ച് അരപ്പാറയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. പൊമ്പ്ര കൂട്ടിലക്കടവില്‍ പുഴയ്ക്ക് അപ്പുറത്തുള്ള തോട്ടം കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തി യപ്പോഴാണ് ഇവര്‍ പുഴയിലിറങ്ങിയതെന്ന് പറയുന്നു. പുഴയില്‍ കളിക്കുന്നതിനിടെ ആഴ മുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തുടര്‍ന്ന് വട്ടമ്പലത്തെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലെത്തിച്ചു. രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.