അലനല്ലര്‍ : അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷുപ്രാണിച്ച് പടക്കച്ചന്ത പ്രവ ര്‍ത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു. പ്രമുഖ പടക്ക നിര്‍മ്മാണ കമ്പനിയായ അജന്തയുടെ പടക്ക ങ്ങളാണ് വില്‍പ്പനക്കായി ക്രമീകരിച്ചിട്ടുള്ളത്. വിപണി വിലയേക്കാള്‍ 75 ശതമാനം വിലക്കുറവില്‍ പടക്കങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ബാങ്ക് വിഷുക്കാലത്ത് തനതായി ജൈവപച്ചക്കറി വിളവെടുപ്പും പടക്കച്ചന്തയും പുതിയ കറന്‍സിയുടെ വിതരണവും നടത്തി വരുന്നു. ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ വിശദീകരണം നടത്തി. ഡയറക്ടര്‍ സെയ്ദ്, ഓഡിറ്റര്‍ കാര്‍ത്തികേയന്‍, മുന്‍ ബാങ്ക് ജീവനക്കാരന്‍ ഗോപാലകൃഷ്ണന്‍, മുന്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍, ജയകൃഷ്ണന്‍, രവീന്ദ്ര നാഥ്, നജീബ്, മന്‍സൂര്‍, രഞ്ജിത്ത്, പ്രതീഷ്, നിഖില്‍, റഹ്മത്ത്, റഫീക്ക്,ജലീല്‍, കുഞ്ഞന്‍, സുനി ല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ 13 വരെ കച്ചവടം തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.