അട്ടപ്പാടി: സാമൂഹ്യ സുരക്ഷ, സുസ്ഥിരത, സമഗ്ര പശ്ചാത്തല സൗ കര്യ വികസനം എന്നിവയ്ക്കായി 67.59 കോടി വകയിരുത്തി അട്ട പ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020 -21 ലെ ബജറ്റിന്റെ കരട് രേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .ശിവശങ്കരന്‍ അവതരി പ്പിച്ചു. പശ്ചാത്തല മേഖലയില്‍ 25%, ഉത്പാദന മേഖലയില്‍ 30%, നിര്‍ബന്ധിത അനിവാര്യമേഖലയുള്‍പ്പെടെ സേവന മേഖലയില്‍ 45% എന്നിങ്ങനെയാണ് ബജറ്റില്‍ തുക അനുവദിച്ചിരിക്കുന്നത്.
ലൈഫ്, ആര്‍ദ്രം, ഹരിതകേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംര ക്ഷണയജ്ഞം പദ്ധതികളുടെ ചുവടുപിടിച്ചുളള വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ദാരിദ്ര്യലഘൂകരണ പരിപാടികള്‍ക്കും പരി സ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്. ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നും അന്യം നിന്നു പോകുന്ന കാര്‍ഷികവിളകള്‍ സംരക്ഷിക്കാനും പൈതൃകമായ ഭക്ഷ്യശീലങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനും പദ്ധതി ആസൂത്രണം ചെയ്യും.
ഭവനരഹിതരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പദ്ധതി വിഹിതത്തിന്റെ 20 ശതമാനം ലൈഫ് / പിഎംഎവൈ (ഗ്രാമീണ്‍) പദ്ധതിക്കായി മാറ്റിവെയ്ക്കും. വനിതകള്‍ക്ക് ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍ എന്നീ പദ്ധതി കള്‍ക്ക് ബജറ്റില്‍ തുക നീക്കിവയ്ക്കുന്നതോടൊപ്പം കാര്‍ഷികരം ഗത്തും അട്ടപ്പാടിയുടെ ജൈവ വൈവിധ്യം സംരക്ഷിക്കു ന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടം, ചുറ്റുമതില്‍ എന്നിവ യുടെ നിര്‍മാണത്തിനും അട്ടപ്പാടി മേഖലയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണി കള്‍ക്കും പ്രാധാന്യം നല്‍കും. വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍, ഭിന്നശേഷിക്കാരുടെ ഉന്നമനം എന്നിവയ്ക്കും ബജറ്റില്‍ പ്രാമുഖ്യം നല്‍കുന്നു.
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വിപണന കേന്ദ്രം, പഴം പച്ചക്കറി വിപണന കേന്ദ്രം എന്നിവ സ്ഥാപി ച്ചിട്ടുണ്ട്. ഈ വര്‍ഷവും കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കി കൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജലസേചന പദ്ധതി കള്‍ക്കും ലിഫ്റ്റ് ഇറിഗേഷന്‍ പ്രവൃത്തികള്‍ക്കും ഊന്നല്‍ നല്‍കും.
സംയോജിത നീര്‍ത്തട വികസന പദ്ധതിയില്‍ (ഐ.ഡബ്ല്യൂ.എം.പി.) ഉള്‍പ്പെടുത്തി ഈ വര്‍ഷം 22 ലക്ഷം രൂപയുടെ നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി പുഴ, തോട്, കുളം തുടങ്ങിയ ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, തടയണ നിര്‍മ്മാണം, വനവത്കരണം തുടങ്ങിയവയും ലക്ഷ്യമിടുന്നു. ആര്‍ദ്രം സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിക്കായി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, അഗളി സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു.
ബജറ്റ് അവതരണത്തില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.