മണ്ണാര്‍ക്കാട് : ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കാത്തതിനെതിരെ പ്രതിഷേധവുമായി അപേക്ഷകരും ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി ഭാരവാഹി കളും തിങ്കളാഴ്ച ജോയിന്റ് ആര്‍.ടി.ഒ. ഓഫിസിലെത്തി. പ്രശ്‌നം പരിഹരിക്ക ണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് പേരാണ് ഇന്നലെ മിനി സിവില്‍സ്റ്റേഷനിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫിസിലെത്തിയത്. വിവരമറിഞ്ഞ് പൊലിസും സ്ഥല ത്തെത്തി. ജോയിന്റ് ആര്‍.ടി.ഒയുമായി വിഷയം ചര്‍ച്ചചെയ്തു. ശനിയാഴ്ചകള്‍ക്ക് പുറമെ, അനുമതി ലഭിക്കുകയാണെങ്കില്‍ ബുധനാഴ്ച കൂടി ടെസ്റ്റുകള്‍ നടത്തി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാമെന്ന് അധികൃതര്‍ അപേക്ഷകര്‍ക്ക് ഉറപ്പുനല്‍കി. ഫെബ്രുവരി 15 മുതലാണ് പ്രതിസന്ധി തുടങ്ങിയത്. 60 പേരുടെ ടെസ്റ്റുകളാണ് മണ്ണാര്‍ക്കാട് നടക്കുന്നത്. അതേസമയം ഓണ്‍ലൈനായി അപേക്ഷിക്കുന്നവരില്‍ 106 പേര്‍ക്ക് സ്ലോട്ട് ലഭിക്കു ന്നുമുണ്ട്. 60 പേരുടെ ടെസ്റ്റ് നടക്കുന്നതോടെ മറ്റുള്ളവര്‍ പുറത്തുനില്‍ക്കേണ്ട സാഹചര്യ മാണ്. ഇവരുടെ ടെസ്റ്റ് ഏതുദിവസം നടക്കുമെന്നതിന് അറിയിപ്പുമില്ല. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് മണ്ണാര്‍ക്കാടുള്ളത്. ഇതില്‍ ഒരാള്‍ അവധിയിലാണ്. ഒരു ഉദ്യോഗസ്ഥന്റെ കീഴിലാണ് 60പേരുടെ ടെസ്റ്റാണ് നടക്കുന്നത്. ഇതോടെ സ്ലോട്ട് ലഭിച്ചിട്ടും ടെസ്റ്റ് നടക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയാണ്. ലേണിങ് പരീക്ഷയുടെ കാലാവധി കഴിയുന്നതിന് മുന്‍പ് ടെസ്റ്റ് നടത്തണമെന്നാണ് അപേക്ഷകര്‍ പറയുന്നത്. ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരും അപേക്ഷകരിലുണ്ട്. ടെസ്റ്റിന്റെ അനിശ്ചിത ത്വം കാരണം ഇവര്‍ക്ക് ജോലിസ്ഥലത്തേക്ക് പെട്ടെന്ന് മടങ്ങാനാകാത്ത സാഹചര്യവു മണെന്നും എം.വി.ഐയുടെ കുറവ് നികത്തണമെന്നും ഇവര്‍ പറയുന്നു. ഒരു ഉദ്യോഗ സ്ഥന്റെ അഭാവവും പകരം ആളെ നിയമിക്കാത്തതും തെരഞ്ഞെടുപ്പ് തിരക്കുമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചതെന്നും ശനിയാഴ്ചകള്‍ക്ക് പുറമെ ബുധനാഴ്ചകൂടി ടെസ്റ്റ് നടത്തി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജോയിന്റ് ആര്‍.ടി.ഒ. എന്‍.എ. മോറിസ് പറഞ്ഞു. അതേ സമയം അധികൃതരുടെ വാക്കാലുള്ള ഉറപ്പില്‍ ആശങ്കയുണ്ടെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ ഇനി ശേഷിക്കുന്നത് മൂന്ന് ശനിയാഴ്ചയാണ്. രണ്ടാംശനിയാഴ്ചയാകട്ടെ അവധിയുമാണ്. തുടര്‍ന്നുള്ള ശനിയാഴ്ച അട്ടപ്പാടി താലൂക്കിലുള്ളവര്‍ക്കായി മാറ്റിവച്ചതുമാണ്. തെരഞ്ഞെടുപ്പുകൂടി അടുത്തതി നാല്‍ ഈ ദിവസം ടെസ്റ്റ് നടക്കുമെയെന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്.
