മണ്ണാര്‍ക്കാട് : വരള്‍ച്ചരൂക്ഷമായതോടെ ജലനിരപ്പ് പാടെ താഴ്ന്ന് ഒഴുക്കുനിലച്ച കുന്തി പ്പുഴയില്‍ പായലും മാലിന്യങ്ങളും. നാടിന്റെ കുടിവെള്ളസ്രോതസ്സായ പുഴ മലിനപ്പെ ടുന്നത് ആശങ്കയ്ക്ക് വഴിവെക്കുന്നു. കുന്തിപ്പുഴ പാത്തിന് താഴെയായാണ് പായലുകളും വിവിധമാലിന്യങ്ങളും കെട്ടികിടക്കുന്നത്. കുമരംപുത്തൂര്‍ പഞ്ചായത്തിലേക്ക് ആവ ശ്യമായ ശുദ്ധജലവിതരണ പമ്പിങ് നടത്തുന്ന കിണര്‍ ഇതിനോട് ചേര്‍ന്നാണ് ഉള്ളത്. പായലുകളും തങ്ങിനില്‍ക്കുന്ന മാലിന്യങ്ങളും കിണറിന് സമീപം വരെ എത്തിയിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസ്സുകളില്‍ വെള്ളം കുറഞ്ഞതോടെ കുളിക്കാനും വസ്ത്രങ്ങള്‍ അലക്കുന്നതിനുമായി നിരവധിപേരാണ് പുഴയിലേക്കെത്തുന്നത്. എന്നാല്‍ വെള്ളം മലിനമായി കിടക്കുന്നതിനാല്‍ പുഴലേക്കിറങ്ങാന്‍ പലരും മടിക്കുകയാണ്.
വാഹനങ്ങളില്‍ നിന്നും പുഴയിലേക്ക് മാലിന്യം വലിച്ചെറിയപ്പെടുന്നുണ്ട്. ഇതിന് തട യിടാന്‍ പാലത്തിന്റെ കൈവരിക്ക് മുകളില്‍ ഇരുമ്പുവല സ്ഥാപിക്കേണ്ടത് ആവശ്യ കതയായി മാറിക്കഴിഞ്ഞു. റോഡില്‍ നിന്നും പാലത്തിന് സമീപം പുഴയിലേക്കിറങ്ങുന്ന ഭാഗത്ത് കൈവരികളുമില്ല. രാത്രി ദേശീയപാതയോരത്ത് ലോറികള്‍ നിര്‍ത്തിയിട്ട് പുഴ യിലിറങ്ങി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നവരും നിരവധിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാരെ തടയാന്‍ കൈവരികള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങ ള്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായി.
മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് ശുദ്ധജലവിതരണം കുന്തിപ്പുഴയെ ആശ്രയിച്ചാണ്. തീരപ്രദേശത്തുള്ള കാര്‍ഷികമേ ഖലയും പുഴയിലെ ജലലഭ്യതയിലാണ് നിലനില്‍ക്കുന്നത്. പരിതാപകരമായ അവസ്ഥ യിലാണ് കുന്തിപ്പുഴയുള്ളത്. പ്രളയങ്ങള്‍ക്കുശേഷം അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റും നീക്കം ചെയ്യാത്തതിനാല്‍ പുഴയുടെ ജലസംഭരണശേഷി കുറ ഞ്ഞിട്ടുണ്ട്. പുഴയെ വീണ്ടെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ കൈകോര്‍ത്ത് നടപടിയെടു ക്കേണ്ടതും അനിവാര്യമായി കഴിഞ്ഞു.