മണ്ണാര്‍ക്കാട് : വേനല്‍കനത്തോടെ താലൂക്കില്‍ തീപിടിത്തവും വര്‍ധിക്കുന്നു. തീ കെടുത്താന്‍ സേവനംതേടി മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിലേക്ക് ചൊവ്വഴ്ച എത്തിയത് നാല് വിളികളാണ്. വിവിധ ഇടങ്ങളിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് അണച്ചു. ഉച്ചയ്ക്ക് 12.30നും വൈകിട്ട് 6.30നും ഇടയിലാണ് സംഭവങ്ങള്‍.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കോട്ടോപ്പാടം വടശ്ശേരിപ്പുറത്ത് സ്വകാര്യവ്യക്തിയുടെ ഏകദേശം ഒരേക്കര്‍ പറമ്പിലെ പുല്ലിനും മുറിച്ചിട്ട മരത്തടികള്‍ക്കുമാണ് തീപിടിച്ചത്. വൈകിട്ട് നാലരയോടെ കോട്ടോപ്പാടം പാറപ്പുറത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോ ട്ടത്തിലും തീപടര്‍ന്നു. ഇവിടെ നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്. വൈകിട്ട് 4.45ഓടെ തെങ്കര മണലടിയില്‍ കനാലിന്റെ ഇരുവശത്തുമുള്ള പുല്ലിനും ചെടികള്‍ക്കും തീപി ടിച്ചു. പടക്കം പൊട്ടിച്ചതാണ് തീപടരാന്‍ കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. 6.20ന് കോങ്ങാട് അഗ്നിരക്ഷാനിലയ പരിധിയിലെ കൊല്ലിയാണിയില്‍ മലയുടെ അടി വാരത്ത് അഗ്നിബാധയുണ്ടായി. സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായി. കോങ്ങാട് നിലയത്തിലെ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മണ്ണാര്‍ക്കാട് നിലയത്തില്‍ നിന്നും വാഹനം അയക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് അഗ്നി രക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് തീകെടുത്തി.

എവിടേയും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. അതേസമയം പറമ്പ് പോലെയുള്ള തറനിരപ്പിലുണ്ടാകുന്ന തീപിടി ത്തം വീടുകളെ ബാധിക്കാതിരിക്കാന്‍ ആളുകള്‍ ജാഗ്രതപാലിക്കണെന്നും നിര്‍ദേശിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, സേന അംഗങ്ങളായ എം. ആര്‍.രാഖില്‍, ജി.അജീഷ്, എം.ഷജിത്, എം.എസ്.ഷോബിന്‍ദാസ്, ഒ.എസ്.സുഭാഷ്, എന്‍. അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!