മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ മണ്ണാര്‍ക്കാട് ജലഅതോറിറ്റി ഓഫിസിലെത്തി പ്ര തിഷേധിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളാണ് തിങ്കളാഴ്ച പ്രതിഷേധവുമായി എത്തിയത്. ജല്‍ജീവന്‍ മിഷന് മുഖേന 5000 കുടിവെള്ള കണക്ഷന് നല്‍കിയിട്ടുണ്ടെങ്കിലും ഒരു വാര്‍ഡിലേ ക്കും കൃത്യമായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. നിലവില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ എല്ലായിടത്തും നല്കാന് കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല ഇതിനായി വലിയ തുകയും ചിലവഴിക്കേണ്ടതായി വരുന്നു. പ്രശ്നം പരിഹരിക്കാന്‍ രണ്ട് കൂടുമ്പോള്‍ ശുദ്ധജലം എത്തിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രദീപ്, മിനി ജോണ്‍, കെ. മുഹമ്മദാലി, അംഗങ്ങളായ പി.രാജന്, രവി അടിയത്ത്, റീന സുബ്രഹ്മണ്യന് എന്നിവര്‍ നേതൃത്വം നല്കി.
