പാലക്കാട് : കമ്പനി ബസ്റ്റോപ്പിന് സമീപം ഏപ്രില്‍ എട്ടിന് അവശനിലയില്‍ കാണപ്പെടുകയും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്ത പുരുഷന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളതായി ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. സുമാര്‍ 65 വയസ്സ് പ്രായം, 157 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, ഇരുനിറം, നരച്ച മുടിയും മീശയും കുറ്റിത്താടിയും. തിരിച്ചറിയുന്നവര്‍ പാലക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.