മണ്ണാര്‍ക്കാട് : വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 25ന് അവസാനിച്ചപ്പോള്‍ ജില്ലയില്‍ ആകെ 23,15,990 വോട്ടര്‍മാര്‍. ഇതില്‍ 45,687 പേര്‍ കന്നി വോട്ടര്‍മാരാണ്. ആകെ പുരുഷന്മാര്‍ 11,31,562 പേരും സ്ത്രീകള്‍ 11,84,406 പേരുമാണ്. 85 വയസിന് മുകളില്‍ പ്രായമുള്ള 18285 പേരും 22 ട്രാന്‍സ് വ്യക്തികളും 11,369 ഭിന്നശേഷി ക്കാരും പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ മേല്‍വിലാസം തിരു ത്തല്‍, പേര് ചേര്‍ക്കല്‍, മാര്‍ച്ച് 16 വരെ നടന്ന വോട്ടര്‍ പട്ടിക തിരുത്തല്‍, ഒഴിവാക്കല്‍ എന്നിവയ്ക്ക് ശേഷം നിലവില്‍ വന്ന ഔദ്യോഗിക വോട്ടര്‍ പട്ടികയിലെ കണക്കാണിത്. പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 13,98,143 ആണ്. 29,793 പേര്‍ കന്നിവോട്ടര്‍മാര്‍. 6,82,281 പുരുഷന്മാരും 715849 സ്ത്രീകളും മണ്ഡലത്തിലു ണ്ട്. 13 ട്രാന്‍സ് വ്യക്തികളും 5125 ഭിന്നശേഷിക്കാരും 85 വയസ്സിനു മുകളില്‍ പ്രായമുള്ള 11,636 പേരും വോട്ടര്‍ പട്ടികയിലുണ്ട്. ആലത്തൂര്‍ മണ്ഡലത്തില്‍ ആകെ 13,37,496 വോട്ടര്‍ മാരാണുള്ളത്. കന്നിവോട്ടര്‍മാര്‍ 23,762 പേരാണ്. ഇതില്‍ 6,48,437 പുരുഷന്മാരും 6,89,047 സ്ത്രീകളുമാണ്. 12 ട്രാന്‍സ്വ്യക്തികളും 12,626 ഭിന്നശേഷിക്കാരും 85 വയസ്സിനുമുകളില്‍ പ്രായമുള്ള 17,383 പേരും പട്ടികയിലുണ്ട്.