മണ്ണാര്‍ക്കാട്: ക്ഷാമാശ്വാസ കൂടിശിക ഉള്‍പ്പെടെ തടഞ്ഞുവെച്ച പെന്ഷന് ആനുകൂല്യ ങ്ങള് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസി യേഷന്‍ (കെ.എസ്.എസ്.പി.എ.) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ട്രഷറിക്കു മുന്പില് കൂട്ടധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. അസൈനാര്‍ അധ്യക്ഷനായി. വി. സുകുമാരന്‍, കെ.ജി. ബാബു, കെ. വേണുഗോപാലന്‍, തോമസ് ആന്റണി, മാത്യു കല്ലടിക്കോട്, എ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.