പാലക്കാട് : തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വരുത്തു ന്ന മാറ്റങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊ ണ്ടുപോകണമെന്ന് പാലക്കാട് ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകനായ ചന്ദ്രപ്രകാശ് വര്‍മ്മ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പൊതു-ചെലവ്-പൊലീസ് നിരീക്ഷകരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, എ.ഡി.എം ഉള്‍പ്പെട്ട ആര്‍.ഒ.മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് അദ്ദേ ഹത്തിന്റെ നിര്‍ദേശം.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും മെച്ചപ്പെട്ട തരത്തില്‍ മാറ്റങ്ങളുടെ നടപ്പാക്കലും പ്രധാന മാണെന്നും പ്രശ്നബാധിത പ്രദേശങ്ങളില്‍ കൃത്യമായ പട്രോളിംഗും നിരീക്ഷണവും നട ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആ വശ്യത്തിന് ജീവനക്കാര്‍, ജീവനക്കാര്‍ക്കാവശ്യമായ പരിശീലനം ഉള്‍പ്പെടെ സജ്ജമാ യിരിക്കണമെന്ന് ആലത്തൂര്‍ പൊതുനിരീക്ഷകന്‍ ഖരാദി വിജയകുമാര്‍ ലല്ലുഭായി യോ ഗത്തില്‍ അറിയിച്ചു. യോഗത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തനവും പ്രവര്‍ത്തന പുരോഗതിയും വിവരിച്ചു.
പാലക്കാട് മണ്ഡലം ചെലവ് നിരീക്ഷകന്‍ അഭയ് ഷിണ്ഡെ, പാലക്കാട് പൊതു നിരീക്ഷ കന്‍ ചന്ദ്ര പ്രകാശ് വര്‍മ്മ, പാലക്കാട് പൊലീസ് നിരീക്ഷകന്‍ വിശ്വാസ് പന്താരെ, ആല ത്തൂര്‍ മണ്ഡലം ചെലവ് നിരീക്ഷകന്‍ വാരിഷ് ചന്ദ്ര ശുക്ല, ആലത്തൂര്‍ മണ്ഡലം പൊതു നിരീക്ഷകന്‍ ഖരാദി വിജയകുമാര്‍ ലല്ലുഭായി, ആലത്തൂര്‍ പൊലീസ് നിരീക്ഷകന്‍ സു രേഷ്‌കുമാര്‍ മെങ്കാഡെ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു, ഒറ്റപ്പാലം സബ് കലക്ടര്‍ മിഥുന്‍ പ്രേം രാജ്, അസി. കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.