പാലക്കാട് : തെരഞ്ഞടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക്‌ തപാല്‍ വോട്ടി നുള്ള അപേക്ഷകള്‍ നല്‍കുന്നതിന്‌ നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ നാളെ( ഏപ്രി ൽ 8) മുതൽ പ്രത്യേകൗണ്ടറുകള്‍ ആരംഭിക്കും.നാളെ മുതല്‍ ഏപ്രിൽ 10 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ യായിരിക്കും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.ഓരോ കൗണ്ടറു കളും അതത്‌ നിയമസഭ മണ്ഡലങ്ങളുടെ ഉപവരണാധികാരികളുടെ കീഴിലാണ്‌ തയ്യാറാ ക്കിയിട്ടുള്ളത്‌.

സ്വന്തം താമസസ്ഥലം ഉള്‍പ്പെടുന്ന പാര്‍ലമെന്റ്‌ മണ്ഡലത്തില്‍തന്നെയാണ്‌ തെരഞ്ഞടു പ്പ്‌ ഡ്യൂട്ടി ലഭിച്ചിട്ടുള്ളതെങ്കില്‍ ജീവനക്കാര്‍ ഫോറം 12 A യിലും, ഡ്യൂട്ടിക്ക്‌ നിയോഗിച്ചി ട്ടുള്ളത്‌ സ്വന്തം താമസസ്ഥലം ഉള്‍പ്പെടുന്ന പാര്‍ലമെന്റ്‌ മണ്ഡലത്തിന്‌ പുറത്താണെങ്കി ല്‍ ഫോറം 12 ലുമാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. ഫോറം 12 A സമര്‍പ്പിച്ച ജീവനക്കാ ര്‍ക്ക്‌ ഡ്യൂട്ടി നിര്‍വഹിക്കുന്ന ബൂത്തില്‍ തന്നെ വോട്ടു ചെയ്യാം. ഫോറം 12 സമര്‍പ്പിച്ച ജീവനക്കാര്‍ക്ക്‌ ഏപ്രിൽ 15 മുതല്‍ 20 വരെ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്റ റിൽ വോട്ട്രേ ഖപ്പെടുത്താവുന്നതാണ്‌.

ഫോറം 12 , ഫോറം 12 A എന്നിവ സമര്‍പ്പിക്കുന്നതിന്‌
നിയമസഭമണ്ഡലം തിരിച്ച്‌ കൗണ്ടറുകളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

തൃത്താല- ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, തൃത്താല

പട്ടാമ്പി-ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, പട്ടാമ്പി

ഷൊര്‍ണ്ണൂര്‍-കെ.വി.ആര്‍.എച്ച്‌.എസ്‌,ഷൊര്‍ണ്ണൂര്‍

ഒറ്റപ്പാലം -ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, ഒറ്റപ്പാലം

കോങ്ങാട്‌ -കെ.പി.ആര്‍.പി,എച്ച്‌.എസ്‌.എസ്‌, കോങ്ങാട്‌

മണ്ണാര്‍ക്കാട്‌-ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, മണ്ണാര്‍ക്കാട്‌

മലമ്പുഴ-ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, മലമ്പുഴ

പാലക്കാട്‌ -ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, പാലക്കാട്‌

തരൂര്‍-ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, കുഴല്‍മന്ദം

ആലത്തൂര്‍-ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, ആലത്തൂര്‍

ചിറ്റൂര്‍-ബ്ലോക്ക്‌ ഡെവലപ്മെൻ്റ് ഓഫീസര്‍, ചിറ്റൂര്‍

നെന്മാറ-ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍, നെന്മാറ

ഓരോ നിയമസഭ മണ്ഡലങ്ങളിലെയും വോട്ടര്‍മാരായ ജീവനക്കാർ അതത്‌ മണ്ഡലങ്ങ ളിലെ കൗണ്ടറില്‍ ഫോറം 12 , ഫോറം 12 A, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്‌ , പോസ്റ്റിംഗ് ഓഡറിൻ്റെ പകർപ്പ് എന്നിവ സഹിതം സമര്‍പ്പിക്കേണ്ടതാണ്‌.
സിവില്‍സ്റ്റേഷനിലെ ഓഫീസുകളിലെ ഇത്തരത്തിലുള്ള ജീവനക്കാര്‍ക്കായി ഏപ്രിൽ 8 മുതല്‍1 0 വരെ സിവില്‍സ്റ്റേഷനിലും പ്രത്യേകം കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് നോഡൽ ഓഫീസർ സച്ചിൻ കൃഷ്ണ കെ.എ.എസ് ഡെപ്യൂട്ടി കലക്ടർ(ആർ.ആർ) അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!