ചൂട് താങ്ങാനാകാതെ കോഴിക്കുഞ്ഞുങ്ങള്‍ ചാകുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നു
മണ്ണാര്‍ക്കാട്: കുതിച്ചുയരുന്ന വേനല്‍ച്ചൂടില്‍ ജില്ലയിലെ ബ്രോയ്ലര്‍ കോഴികര്‍ഷകരും തളരുന്നു. ഉത്പാദന ചെലവ് വര്‍ധിക്കുന്നതിന് പുറമേ ചൂട് താങ്ങാനാകാതെ കോഴി ക്കുഞ്ഞുങ്ങള്‍ ചാകുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. റംസാന്-വിഷു ആഘോഷഅവസരങ്ങളെത്തുകയും കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയും ചെയ്യുന്നതിനിടെയാണ് ഇത്. ഫോഗ്ഗര്‍, സ്പ്രിംഗ്ളര്‍, വലിയ ഫാനുകള്‍ പോലുള്ള സംവി ധാനം ഉപയോഗിച്ചാണ് ഫാമുകളില്‍ ചൂടിനെ പ്രതിരോധിക്കുന്നത്. ഇത്തരം സൗകര്യ ങ്ങളുടെ അഭാവമുള്ളിടത്താണ് കൂടുതലും കോഴിക്കുഞ്ഞുങ്ങള്‍ ചാകാനിടയാകുന്നത്. ഇത് വലിയ സാമ്പത്തികനഷ്ടവും വരുത്തുന്നു.
അതേസമയം ജലലഭ്യതയുടെ കുറവും ഫാം നടത്തിപ്പുകാരെ വിഷമവൃത്തത്തിലാക്കു ന്നുണ്ട്. 5000കോഴികള്‍ ഉള്ള ഫാമില്‍ പ്രതിദിനം 2500 ലിറ്റര്‍ വരെ കുടിവെള്ളമാണ് വേണ്ടി വരിക. ചൂട് കനക്കുന്ന സമയങ്ങളിലാകട്ടെ അരമണിക്കൂര്‍ ഇടവിട്ട് ഫാമിലെ അന്തരീക്ഷം തണുപ്പിക്കാനും വെള്ളംവേണം. ഇടയ്ക്കിടെയുള്ള ഫോഗ്ഗറും സ്പ്രിംഗ്ള റുമെല്ലാം ഉപയോഗിക്കുമ്പോള്‍ വൈദ്യുതിചെലവും വര്‍ധിക്കും. ഉപകരണങ്ങള്‍ സ്ഥാ പിക്കാനാകട്ടെ പതിനായിരക്കണക്കിന് രൂപയാണ് വേണ്ടി വരുന്നത്. ചൂടുകാരണം ഫാ മുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്ന സാഹചര്യവുമുണ്ട്.
ആള് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് കീഴില്‍ ജില്ലയില്‍ ചെറുതും വലുതു മായ ഇരുപതിനായിരത്തിനടുത്ത് കോഴിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷറഫുദ്ദീന് പാലക്കാഴി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഫാമുകള്‍ ഉള്ളത് മണ്ണാര്‍ക്കാട് താലൂക്കിലാണ്. അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര തുടങ്ങിയ പഞ്ചായത്തുകളിലായി 8000കോഴിഫാമുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മലയോരമേഖലയിലുള്ള ചെറുകിട കര്ഷകരടക്കമാണ് കൂടുതലും ഫാം നടത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഉപജീവനം തേടുന്ന മേഖലകൂടിയാണിത്.50 മുതല്‍ 60 രൂപവരെ നല്‍കിയാണ് ഒരു കോഴിക്കുഞ്ഞിനെ വാങ്ങുന്നത്. തമിഴ്നാട്ടിലേയും മലബാറി ലെ വിവിധ ഭാഗങ്ങളിലെ ഹാച്ചറികളില്‍ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ ഫാമുകളി ലേക്ക് എത്തിക്കുന്നത്. 45ദിവസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്ന കോഴിക്ക് മൂന്നര കിലോ തീറ്റ വേണ്ടിവരും. ആയിരം കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഫാം നടത്തി കൊണ്ട് പോകാന്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ്. ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ക്രമതീതമായ ഉയരുന്ന ചൂടും പ്രതികൂലമായി ബാധിക്കുന്നത്.
ജില്ലയിലേക്ക് ആവശ്യമായ കോഴിയിറച്ചി ഉത്പാദനത്തിന് പര്യാപ്തമായ സൗകര്യങ്ങളു ടെ അഭാവം നിലനില്‍ക്കുന്നുണ്ട്.കൂടുതലും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറച്ചിക്കോഴി ജില്ലയിലേക്കും എത്തിക്കുന്നത്. കോഴിക്കര്ഷകര്ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള സഹായവും അന്യമാണെന്ന് പറയുന്നു. വ്യവസായ മേഖലയില്‍ നിന്നും കോഴിവളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കണമെ ന്നത് ആള് കേരള പൗള്‍ട്രിഫാര്‍മേഴ്സ് അസോസിയേഷന് വര്‍ഷങ്ങളായി നിരന്തരം ഉന്നയിച്ചുവരുന്ന ആവശ്യമാണ്.
