അലനല്ലൂര്‍: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപജില്ലാ തലത്തില്‍ നടത്തിയ എല്‍. എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക ളെ കെ.എസ്.ടി.യു ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പൊതുവി ദ്യാഭ്യാസ പ്രചരണ കാമ്പയിന്റെ ഭാഗമായി കാട്ടുകുളം എ.എല്‍.പി സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാ ടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡന്റ്് സലീം നാലകത്ത് അധ്യക്ഷനായി. മുന്‍ സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് മുഖ്യാതിഥിയായി. സംസ്ഥാന അസോസി യേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എ.മനാഫ്, വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ്് കെ.എം. സാലിഹ, എം.സബിത, പി.മുഹമ്മദലി, കെ.ടി.ഫാത്തിമ സുഹ്‌റ, ജസാര്‍ പാപ്പാട്ട്, വി.ഫസീഹ്, കെ.എ.ബദറുല്‍ മുനീറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപജില്ലാ ജനറല്‍ സെക്രട്ടറി ടി.പി.മന്‍സൂര്‍ സ്വാഗതവും ട്രഷറര്‍ പി.കെ.നൗഷാദ് നന്ദിയും പറഞ്ഞു.