മണ്ണാര്‍ക്കാട്: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വിറകുതടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ആളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു.
പയ്യനെടം വെള്ളപ്പാടം വെള്ളപ്പാടത്ത് വീട്ടില്‍ ബാബു (34)നെയാണ് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്. വെള്ളി യാഴ്ചയാണ് സംഭവം. പ്രദേശവാസിയായ ജോമോന്‍ എന്ന യുവാവിനെയാണ് ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ജോമോന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുക്കുകയും ബാബുവിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ടി.വി. ഋഷിപ്രസാദ്, എ.എസ്.ഐ. പി.കെ. ശ്യാംകുമാര്‍, സീനിയര്‍ സിവില്‍ പൊലി സ്ഓഫിസര്‍ എം. അനില്‍ കുമാര്‍, കെ.വിനോദ്കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.