അലനല്ലൂര്‍ : വിശുദ്ധ റമദാനില്‍ നേടിയ ആത്മവിശുദ്ധിയും സൂക്ഷ്മതയും നില നിര്‍ത്താ ന്‍ എല്ലാവരും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം.ബി. കണ്‍വെന്‍ഷന്‍ സെന്ററി ല്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വേദി ആഹ്വാനം ചെയ്തു.

ആഘോഷങ്ങളില്‍ അതിര് കടക്കാതിരിക്കാനും, പ്രയാസമനുഭവിക്കുന്ന സഹജീവിക ളോട് കരുണ കാണിക്കാനും റമദാനിന്റെ അവസാന നാളുകളില്‍ വിശ്വാസി സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്തണം.സാമ്പത്തിക വിശുദ്ധി നേടാന്‍ പ്രവാചന്‍ പഠിപ്പിച്ച സകാ ത്ത് വിഹിതം അര്‍ഹരിലെത്തിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക വിശുദ്ധി നഷ്ടപ്പെട്ടാല്‍ മറ്റു ആരാധനാ കര്‍മ്മങ്ങള്‍ക്ക് യാതൊരു സ്വീകാര്യതയും ലഭിക്കില്ലെന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണമെന്ന് വിജ്ഞാന വേദി അഭിപ്രായപ്പെട്ടു.

ശിഹാബ് എടക്കര ‘ഇപ്പോള്‍ നമ്മുടെ മരണമെത്തിയാല്‍’ എന്ന വിഷയത്തിലും, മുസ സ്വലാഹി കാര ‘മൂല്യവത്തായ മാനവിക ഗുണങ്ങള്‍’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.വിസ്ഡം മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. മുഹമ്മദ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം,സലാഹുദ്ദീന്‍ ബിന്‍ സലീം, സാജി സ്വലാഹി, റഫീഖ് പൂളക്കല്‍, മന്‍സൂര്‍ ആലക്കല്‍ എന്നിവര്‍ സംസാരിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് അവധിക്കാല പ്രവര്‍ത്തനം ‘സമറൈസ്” ലോഗോ പ്രകാശനം വിസ്ഡം ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍ നിര്‍വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ഡലം സെക്രട്ടറി ബിന്‍ഷാദ് വെള്ളേങ്ങര, കെ. ആഷിഖ്, സി അബ്ദുല്‍ റൗഫ്, പി അസ്ലം എന്നിവര്‍ സംബന്ധിച്ചു.വിവിധ മികവുക ള്‍ പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. കുട്ടിക ള്‍ക്കായി കളിച്ചങ്ങാടം ബാല സമ്മേളനവും സംഘടിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!