അലനല്ലൂര്‍ : യുവഎഴുത്തുകാരന്‍ ടി.കെ.ഷഹനീര്‍ ബാബുവിന്റെ രണ്ടാമത്തെ പു സ്തകമായ റൂഹ് എന്ന കഥാസമാഹരം പ്രകാശനം ചെയ്തു. അലനല്ലൂര്‍ കലാസമിതി മൈതാനത്ത് നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ രാജേഷ് മേനോന്‍, കെ.പി.ഉണ്ണിക്ക് നല്‍കി പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു. കെ.എ.സുദര്‍ശനകുമാര്‍ അധ്യക്ഷനായി. തുടര്‍ന്ന് മതവല്‍ക്കരിക്കപ്പെടുന്ന പൗരത്വം എന്ന വിഷയത്തില്‍ കെ.ജയദേവന്‍ പ്രഭാഷണം നടത്തി. വി.അബ്ദുള്‍ സലീം, പി.കെ.രാധാകൃഷ്ണന്‍, മധു അലനല്ലൂര്‍, കെ. ഭാസ്‌കരന്‍, രാധാകൃഷ്ണന്‍ ചൂരക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.